2013 ഡിസംബർ 5, വ്യാഴാഴ്‌ച

പോർക്കുളം ബാലസുബ്രമണ്യ ക്ഷേത്രം

പോർക്കുളം ബാലസുബ്രമണ്യ ക്ഷേത്രം 
കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിൽ  പോർക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു കിമി 

ഇവിടെ പണ്ട് സുബ്രമണ്യ ഭക്തയായ ഒരു യോഗിനി താമസിച്ചിരുന്നു അവർ പലതവണ ഭക്തരെയും കൂട്ടി പളനിയിൽ പോയിരുന്നു അവരുടെ ആഗ്രഹ പ്രകാരമുള്ള ക്ഷേത്രമാണിത് .10 കൊല്ലങ്ങൾക്ക് മുൻപ് പുനപ്രതിഷ്ഠ നടന്നു 
(സമീപവാസിയായ ശ്രീ ചാത്താബള്ളി ബാലൻ നല്കിയ വിവരണം )
ദർശനസമയം 5.30  am  - 8.30 am ;5.30 pm  - 7 pm 


നാഗസ്ഥാനം 

ശ്രീ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രം 
കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ കോട്ടയം സ്റ്റോപ്പ്‌ തൃക്കൈക്കുന്നു ശിവ ക്ഷേത്രം ക്ഷേത്രത്തിനു സമീപം ബോർഡ്‌ കാണാം ഇവിടെ നിന്ന് കനാൽ റോഡിലൂടെ ഒരു കിമി 
ഉത്തരമലബാറിലെ അതി പുരാതന ശാക്തേയ ദേവീ ക്ഷേത്രമായ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിനു 3500 വർഷം  പഴക്കം പറയപ്പെടുന്നു .പരശുരാമൻ പ്രതിഷ്ടിച്ച 108 കാളീ ക്ഷേത്രങ്ങളിൽ ഒന്നുമാണിത് എന്നാണു വിശ്വാസം .ദാരിക വധത്തിനു ശേഷമുള്ള ആദി പരാശക്തിയുടെ ഉഗ്രമൂർത്തീ ഭാവമായ  ശ്രീ ഭദ്രകാളീ സങ്കല്പമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ .ശ്രീകോവിലിൽ ഭഗവതിയോടോപ്പം സപ്ത മാതൃക്കളും ,വീരഭാദ്രനും ഗണപതിയും കുടികൊള്ളുന്നു 




ശ്രീകോവിലിനു മുൻവശത്തായി മഹാദേവനും കുടികൊള്ളുന്നു നാലംബലത്തിനു പുറത്ത് തെക്ക് വശത്ത് അതി ശക്തരായ സ്ത്രീ പുരുഷ ബ്രഹ്മ രക്ഷസ്സുകൾ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് 


വഴിപാടുകൾ 
ക്ഷേത്ര അവകാശി കേരള വർമ്മ വലിയ രാജയുടെ നേതൃത്വത്തിൽ ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌ .

തന്ത്രി കാട്ടുമാടം ഇല്ലത്ത് ഇളയമടത്തിൽഈശാനനൻ നമ്പൂതിരിപ്പാട്