2013, ഡിസംബർ 5, വ്യാഴാഴ്‌ച

പോർക്കുളം ബാലസുബ്രമണ്യ ക്ഷേത്രം

പോർക്കുളം ബാലസുബ്രമണ്യ ക്ഷേത്രം 
കണ്ണൂർ- കൂത്തുപറമ്പ് റൂട്ടിൽ  പോർക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു കിമി 

ഇവിടെ പണ്ട് സുബ്രമണ്യ ഭക്തയായ ഒരു യോഗിനി താമസിച്ചിരുന്നു അവർ പലതവണ ഭക്തരെയും കൂട്ടി പളനിയിൽ പോയിരുന്നു അവരുടെ ആഗ്രഹ പ്രകാരമുള്ള ക്ഷേത്രമാണിത് .10 കൊല്ലങ്ങൾക്ക് മുൻപ് പുനപ്രതിഷ്ഠ നടന്നു 
(സമീപവാസിയായ ശ്രീ ചാത്താബള്ളി ബാലൻ നല്കിയ വിവരണം )
ദർശനസമയം 5.30  am  - 8.30 am ;5.30 pm  - 7 pm 


നാഗസ്ഥാനം 

ശ്രീ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രം

ശ്രീ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രം 
കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ കോട്ടയം സ്റ്റോപ്പ്‌ തൃക്കൈക്കുന്നു ശിവ ക്ഷേത്രം ക്ഷേത്രത്തിനു സമീപം ബോർഡ്‌ കാണാം ഇവിടെ നിന്ന് കനാൽ റോഡിലൂടെ ഒരു കിമി 
ഉത്തരമലബാറിലെ അതി പുരാതന ശാക്തേയ ദേവീ ക്ഷേത്രമായ തിരുവഞ്ചേരിക്കാവ് ഭഗവതീ ക്ഷേത്രത്തിനു 3500 വർഷം  പഴക്കം പറയപ്പെടുന്നു .പരശുരാമൻ പ്രതിഷ്ടിച്ച 108 കാളീ ക്ഷേത്രങ്ങളിൽ ഒന്നുമാണിത് എന്നാണു വിശ്വാസം .ദാരിക വധത്തിനു ശേഷമുള്ള ആദി പരാശക്തിയുടെ ഉഗ്രമൂർത്തീ ഭാവമായ  ശ്രീ ഭദ്രകാളീ സങ്കല്പമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ .ശ്രീകോവിലിൽ ഭഗവതിയോടോപ്പം സപ്ത മാതൃക്കളും ,വീരഭാദ്രനും ഗണപതിയും കുടികൊള്ളുന്നു 




ശ്രീകോവിലിനു മുൻവശത്തായി മഹാദേവനും കുടികൊള്ളുന്നു നാലംബലത്തിനു പുറത്ത് തെക്ക് വശത്ത് അതി ശക്തരായ സ്ത്രീ പുരുഷ ബ്രഹ്മ രക്ഷസ്സുകൾ ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് 


വഴിപാടുകൾ 
ക്ഷേത്ര അവകാശി കേരള വർമ്മ വലിയ രാജയുടെ നേതൃത്വത്തിൽ ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്‌ .

തന്ത്രി കാട്ടുമാടം ഇല്ലത്ത് ഇളയമടത്തിൽഈശാനനൻ നമ്പൂതിരിപ്പാട് 

2013, നവംബർ 25, തിങ്കളാഴ്‌ച

ശ്രീ തിരൂർക്കുന്നു ണപതി ക്ഷേത്രം

ശ്രീതിരൂർക്കുന്നു  ഗണപതി ക്ഷേത്രം 
കൂത്ത് പറമ്പ് നിന്ന് 2 കിമി വടക്ക് പടിഞ്ഞാറ് പൊറക്കളത്ത്



ഗണപതി പതിനഞ്ചാം നൂറ്റാണ്ട് 
വെള്ളിയാഴ്ച രാവിലെ ദർശനം 
ഭരദേവത(  വേട്ടക്കൊരുമകൻ ), ധർമ്മ ശാസ്ത,കൊടുങ്ങല്ലൂർ ഭഗവതി ,മുണ്ടയാം പറമ്പ് ഭഗവതി ,ചെക്കിത്തറ ഭഗവതി ,തുടങ്ങിയ പ്രതിഷ്ഠകൾ 
മൂലസ്ഥാനം 

മകരം 10നു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ തിരൂർ ക്കുന്നു
 ഗണപതി ക്ഷേത്രകമ്മിറ്റി  പൊറക്കളം കോട്ടയം 

2013, സെപ്റ്റംബർ 17, ചൊവ്വാഴ്ച

ശ്രീ തൃക്കൈക്കുന്നു മഹാദേവ ക്ഷേത്രം

ശ്രീ തൃക്കൈക്കുന്നു മഹാദേവ ക്ഷേത്രം 
കൂത്ത് പറമ്പ് നിന്ന് 2 കിമി വടക്ക് പടിഞ്ഞാറ് കണ്ണൂര് റോഡിൽ 
കോട്ടയം മലബാർ പോസ്റ്റ്‌ ഓഫീസിൽ നിന്ന് 200മീ 

പ്രതിഷ്ഠ ശിവൻ(കൊട്ടിയൂർ പെരുമാൾ )മഹാദേവൻ പതിനൊന്നാം നൂറ്റാണ്ട്‌ 
ഉപ ദേവന്മാർ ഗണപതി ,അയ്യപ്പൻ, ഗോപാലകൃഷ്ണൻ ,ഭഗവതി, ശാസ്ഥാവ് ,ശ്രീകൃഷ്ണൻ  നാഗങ്ങൾ 
ദർശനസമയം 5. 3 0 - 1 0 .3 0 am ,
5. 30 - 8 .30 pm 

മുഖ്യ വഴിപാടുകൾ ധാര ,പുഷ്പാഞ്ജലി, കറുക ഹോമം ,നിറമാല 

കുംഭത്തിൽ ചോതി മുതൽ തിരുവോണം വരെ ഉത്സവം 

ഭരണം കോട്ടയം പഴശ്ശി രാജ പടിഞ്ഞാറെ ക്കൊവിലകം വക 
ചരിത്രത്തിലൂടെ 


 ( പുരയുടെ മച്ച് ദാര് ശില്പങ്ങളാൽ സമൃദ്ധം)
പതിനൊന്നാം നൂറ്റാണ്ടിൽ പ്രതിഷ്ഠ നടന്ന  ഈ ക്ഷേത്രം കൊട്ടിയൂരിൽ സവിശേഷാധികാരങ്ങൾ ഉണ്ടായിരുന്ന കോട്ടയം രാജാക്കന്മാരുടെതായിരുന്നു .കോട്ടയം രാജാവിന്  പ്രസാദം ഒരു വെള്ളിപ്പാത്രത്തിൽ നല്കുമായിരുന്നു .പ്രസാദം സ്വീകരിച്ചതിനു ശേഷം രാജാവ് അതെ സ്ഥലത്ത് പാത്രം തിരിച്ചു വെക്കുമായിരുന്നു. ഒരിക്കൽ രാജകുടുംബത്തിലെ ഒരു കൊച്ചുകുട്ടി പാത്രം തിരിച്ചു കൊടുക്കാൻ കൂട്ടാക്കിയി ല്ല .പാത്രം തിരിച്ചു നല്കാൻ പൂജാരി നിർബന്ധിച്ചതുമില്ല കുട്ടി വെള്ളിപ്പാത്രം കൊണ്ടുപോയി രാജാവ് കുട്ടിയോട് പാത്രം തിരിച്ചു നല്കാൻ ആവശ്യപ്പെട്ടെങ്കിലും അവ്ണ്‍ അത് അനുസരിച്ചില്ല .ക്ഷേത്ര സ്വത്ത് ആയതുകൊണ്ട് രാജാവിന്

(ശ്രീകോവിലിന്റെ ചുമർ അലങ്കരിച്ചിരിക്കുന്നു) 




വേവലാതിയായി .ഒരു പ്രശ്നം വെച്ചപ്പോൾ സതീദേവി ആത്മാഹൂതി ചെയ്ത പാവനമായ സ്ഥലത്തുള്ള ഒരു സാധനം കൈവശം വെച്ചത് ഗുരുതരമായ തെറ്റാണെന്നും ഒരു പ്രായശ്ചിത്തം എന്നനിലക്ക് രാജകുടുംബം  കൊട്ടിയൂർ ദർശനം മേലാൽ നടത്തരുതെന്നും  കണ്ടു .പക്ഷെ അടുത്തകൊല്ലം ഉത്സവം തുടങ്ങിയപ്പോഴേക്കും രാജ കുടുംബം ഈ കാര്യം മറന്നുപോയിരുന്നു.രാജാവ്  സപരിവാരം കൊട്ടിയൂരിലേക്ക് യാത്രയായി . യാത്രാ മദ്ധ്യേ ഒരു സർപ്പം വഴിമുടക്കാനായി പത്തി  വിടർത്തി ചാഞ്ചാടി .രാജഭടൻ അതിനെ വാൾ കൊണ്ട് വെട്ടിക്കൊന്നു .ഉടൻ അനേകം സർപ്പങ്ങൾ നിരയായി വന്നു അയാളെ കൊത്തിക്കൊന്നു .മാത്രമല്ല പെട്ടെന്ന് തന്നെ 2 ഫണങ്ങൾ ഉള്ള ഒരു സർപ്പം  രാജാവിന്റെ മുന്നിൽ വന്നു ചീറ്റി .ഭയചകിതരായ രാജാവും പരിവാരവും കൊട്ടിയൂരപ്പനെ വിളിച്ചു തെറ്റുകൾ ഏറ്റു പറഞ്ഞു കരഞ്ഞു .പെട്ടെന്ന് തന്നെ സർപ്പം അപ്രത്യ ക്ഷനായി .പ്രശ്നത്തിൽ പറഞ്ഞ കാര്യം രാജാവ് അവഗണിച്ചതായി അശരീരിയുണ്ടായി . രാജാവും സംഘവും യാത്ര ഉപേഷിച്ച് കൊട്ടാരത്തിലേക്ക് തിരിച്ച് പോയി .കൊട്ടാരത്തിലെത്തി ഒരു പ്രശ്നം വെച്ചപ്പോൾ രാജാവിന്റെ അചഞ്ചല ഭക്തിയിൽകൊട്ടിയൂർ പെരുമാളിന് തൃപ്തിയുണ്ടെന്നു കണ്ടു .രാജാവിന് വേണ്ടി തൊട്ടടുത്തുള്ള മഹാദേവക്ഷേത്രത്തിൽ പെരുമാളിന്റെ സാന്നിധ്യ മുണ്ടാകുമെന്നും   കണ്ടു .പിറ്റേന്നു ക്ഷേത്രത്തിൽ പോയ രാജാവ് അവിടെയുള്ള അരയാൽ മരത്തിന്റെ മുകളിൽ പെരുമാളിന്റെ കൈകൾ കണ്ടു .താൻ കൈകൾ കണ്ട ഉയരം വരെ മണ്ണിട്ട്‌ ഉയർത്താൻ വേണ്ട നിർദ്ദേശം നല്കി .അതിനു ശേഷം ക്ഷേത്രം തൃക്കൈക്കുന്നു എന്നറിയപ്പെട്ടു .
(പണ്ടത്തെ ആ മരം 18 വഷങ്ങൾക്ക്  മുൻപ്‌ പൊരിഞ്ഞു വീണ സ്ഥാനത്ത് നട്ട പുതിയ അരയാൽ )
13 ഏക്ര വിസ്തൃതിയുള്ള ഒരു ചിറയുണ്ട് .

2 ശ്രീകോവിലുകളും ,ഉപ പ്രതിഷ്ഠകളും ,നമസ്കാര മണ്ഡപങ്ങളും ,കിണറുകളും ചുറ്റുമതിലും ,ഗോപുരവും ചിറയും അടങ്ങുന്നതാണ് ക്ഷേത്ര ഘടന .ആനകൾ മേൽക്കൂര താങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു .അഷ്ട ദിക്ക് പാലകർക്കും സപ്ത മാതൃക്കൾക്കും ഉള്ള ബലിപീറ്ങ്ങൾ ഒന്നരയടി ഉയരത്തിലാണ് .
ദ്വാരപാലകർ ,ദ്വിതല- ഗള ഭാഗത്ത് ത്രിമൂർത്തികൾ ,നമസ്കാര മണ്ഡപത്തിന്റെ മച്ചിലുള്ള ദാരു  ശില്പങ്ങൾ ,വാതിൽ മാടത്തിലും ,അഗ്ര മണ്ഡപ ത്തിലുമുള്ളത് ശ്രദ്ദേയങ്ങളാണ്  .അത്താഴ പൂജക്ക്‌ ശേഷം നടയടച്ചാൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് തങ്ങുന്നത് സുഖകരമല്ല .
തന്ത്രിമാർ നന്ത്യാർവള്ളി  തെക്കേടത്ത് മന ,കോഴിക്കൊട്ടിരി മന  ശാന്തിക്കാരൻ മലയാള ബ്രാമണൻ